Site icon Fanport

U-16 ഏഷ്യൻ കപ്പ്, നാളെ ഇന്ത്യയുടെ ഗ്രൂപ് അറിയാം

2020ൽ നടക്കുന്ന അണ്ടർ 16 ഏഷ്യൻ കപ്പിനായുള്ള ഗ്രൂപ്പുകൾ നാളെ തീരുമാനമാകും. നാളെ കുലാലമ്പൂരിൽ വെച്ച് ആണ് നറുക്ക് നടക്കുന്നത്. ഈ വർഷം ബഹ്റൈനിൽ നടക്കുന്ന ടൂർണമെന്റിൽ 16 ടീമുകളാണ് പങ്കെടുക്കുന്നത്. ഇന്ത്യ പോട്ട് 3യിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്. നാലു ടീമുകൾ വീതം ഉള്ള നാലു ഗ്രൂപ്പുകൾ ആകും തിരഞ്ഞെടുക്കുക.

ഉസ്ബെകിസ്താനിൽ നടന്ന യോഗ്യത റൗണ്ടിൽ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യൻ കുട്ടികൾ ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. യോഗ്യതാ റൗണ്ടിൽ മൂന്ന് മത്സരങ്ങളിൽ ഏഴു പോയന്റുമായി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തിരുന്നു. അണ്ടർ 16 ഏഷ്യൻ കപ്പിൽ സെമി ഫൈനലിൽ എത്തുകയാണെങ്കിൽ ഇന്ത്യക്ക് അടുത്ത അണ്ടർ 17 ലോകകപ്പ് യോഗ്യത നേടാം.

Exit mobile version