Site icon Fanport

ഇന്ത്യൻ U-15 ടീം തുർക്കിയിലേക്ക്

ഇന്ത്യൻ അണ്ടർ 15 ടീം തുർക്കിയിലേക്ക് യാത്രയാകുന്നു. സാഫ് കപ്പിൽ കിരീടം ഉയർത്തിയ ഇന്ത്യ എ എഫ് സി അണ്ടർ 16 ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് തുർക്കിയിലേക്ക് യാത്രയാകുന്നത്. അവിടെ രണ്ടു സൗഹൃദ മത്സരങ്ങൾ ഇന്ത്യൻ ടീം കളിക്കും. Keciorengucu എഫ് സിക്ക് എതിരെയും ഫെനെർബചെയ്ക്ക് എതിരെയും ആകും സൗഹൃദ മത്സരങ്ങൾ.

സെപ്റ്റംബർ 9നും സെപ്റ്റംബർ 11നും ആയിരിക്കും മത്സരങ്ങൾ. ഈ സൗഹൃദ മത്സരങ്ങൾക്ക് ശേഷം ഇന്ത്യ ഉസ്ബെക്കിസ്ഥാനിലേക്ക് പോകും. അവിടെയാണ് എ എഫ് സി അണ്ടർ 16 യോഗ്യത മത്സരങ്ങൾ നടക്കുന്നത്. ബഹ്റൈൻ, തുർക്ക്മെനിസ്താൻ, ഉസ്ബെക്കിസ്ഥാൻ എന്നിവരാണ് യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ എതിരാളികൾ.

Exit mobile version