അണ്ടർ 13 ഐലീഗ്; ഫൈനലിൽ മൊഹമ്മദൻസും മിനേർവ പഞ്ചാബും

അണ്ടർ 13 ഐലീഗിന്റെ ഈ വർഷത്തെ കിരീട പോരാട്ടത്തിൽ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻ സ്പോർടിംഗ് മിനേർവ പഞ്ചാബിനെ നേരിടും. ഇന്നലെ നടന്ന സെമി ഫൈനലുകളിൽ ഏകപക്ഷീയ ജയത്തോടെയാണ് ഇരുടീമുകളും ഫൈനലിലേക്ക് എത്തിയത്. സുദേവ ഫുട്ബോൾ ക്ലബിനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചായുരുന്നു മിനേർവയുടെ ഫൈനൽ പ്രവേശനം. മിനേർവയ്ക്കായി തൊങ്ബ്രേം ഇരട്ട ഗോളുകളും, നവോബ, കമ്ലേഷ്, ലൊങ്ജം എന്നിവർ ഒരോ ഗോൾ വീതവും നേടി.

സായി ഈസ്റ്റ് സോണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചായിരുന്നു മൊഹമ്മദിന്റെ ഫൈനൽ പ്രവേശനം. മുഹമ്മദ് സീദാനും, സുജയിയുമാണ് മൊഹമ്മദിനായി ഗോളുകൾ നേടിയത്. ചൊവ്വാഴ്ചയാണ് ഫൈനൽ മത്സരം നടക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial