U-23; ജെർമൻപ്രീതിന്റെ ഏക ഗോളിൽ ഇന്ത്യയ്ക്ക് ജയം

- Advertisement -

ഏകപക്ഷീയമായ ഒരു ഗോളിനു സിംഗപ്പൂരിനെ മറികടന്ന് ഇന്ത്യ U-23 ഫുട്ബോള്‍ ടീം. ഇരു ടീമുകളും ആക്രമണ ഫുട്ബോള്‍ കാഴ്ചവെച്ച മത്സരത്തില്‍ ഗോള്‍ പിറക്കാന്‍ 80ാം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു. ജര്‍മ്മന്‍പ്രീത് സിംഗിന്റെ ഗോളാണ് ടീമുകളെ തമ്മില്‍ പിരിച്ചത്. സിംഗപ്പൂര്‍ പ്രതിരോധത്തിന്റെ പിഴവില്‍ നിന്നാണ് ഇന്ത്യയുടെ ഗോള്‍ പിറന്നത്. നന്ദകുമാറിനെ ഷോട്ട് ക്ലിയര്‍ ചെയ്യാന്‍ സിംഗപ്പൂര്‍ ഡിഫന്‍ഡേഴ്സിനു കഴിയാതെ വന്നപ്പോള്‍ ഡിഫ്ലക്ഷനിലൂടെ ലഭിച്ച പന്ത് ജര്‍മ്മന്‍പ്രീത് വലയിലാക്കുകയായിരുന്നു.

കളിയിൽ വ്യക്തമായ ആധിപത്യം സ്ഥാപിക്കാൻ ഇന്ത്യയ്ക്കായില്ലാ എങ്കിലും ഇന്ത്യ തന്നെ ആയിരുന്നു മികച്ച ടീം. ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് മുന്നോടിയായി ജൂലൈ 12ന് ഒരു സൗഹൃദമത്സരം കൂടെ ഇന്ത്യ സിംഗപ്പൂരിനെതിരായി കളിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement