Site icon Fanport

U-19 ഏഷ്യാ കപ്പ്, ചാമ്പ്യന്മാരെ തോൽപ്പിച്ച് സൗദി അറേബ്യ ഫൈനലിൽ

ഇന്തോനേഷ്യയിൽ നടക്കുന്ന എ എഫ് സി അണ്ടർ 19 ടൂർണമെന്റിൽ സൗദി അറേബ്യ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ജപ്പാനെ തോൽപ്പിച്ചാണ് സൗദി ഫൈനലിലേക്ക് കടന്നത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു സൗദി അറേബ്യയുടെ ജയം. കഴിഞ്ഞ ഫൈനലിൽ സൗദിയെ തോൽപ്പിച്ചായിരുന്നു ജപ്പാൻ കിരീടം നേടിയിരുന്നത്. അതിന്റെ കണക്ക് തീർക്കൽ കൂടിയായി ഇത്.

ആദ്യ പകുതിയിൽ തുർകി അൽ അമ്മറും, ഖാലിദ് അൽ അമ്മാനും ആണ് സൗദിക്കായി ഗോളുകൾ നേടിയത്. ഫൈനലിൽ കൊറിയയെ ആണ് സൗദി നേരിടുക. ഖത്തറിനെ തോൽപ്പിച്ചായിരുന്നു കൊറിയ ഫൈനലിൽ എത്തിയത്.

Exit mobile version