Site icon Fanport

U-19 ഏഷ്യാ കപ്പ്, ഖത്തറിനെ തോൽപ്പിച്ച് കൊറിയ ഫൈനലിൽ

ഇന്തോനേഷ്യയിൽ നടക്കുന്ന എ എഫ് സി അണ്ടർ 19 ടൂർണമെന്റിൽ കൊറിയ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന സെമി പോരാട്ടത്തിൽ ഏകപക്ഷീയമായ ജയത്തോടെ ഖത്തറിനെ മറിടന്നാണ് കൊറിയ ഫൈനലിലേക്ക് കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കൊറിയയുടെ ജയം. ആദ്യ പകുതിയിലായിരുന്നു കൊറിയയുടെ മൂന്നു ഗോളുകളും പിറന്നത്.

കൊറിയക്കായി ജിയോൻ സെ ജിൻ ഇരട്ടഗോളുകൾ നേടി. ഉം വുൻ സോങാണ് മൂന്നാം ഗോൾ നേടിയത്. തജാകിസ്ഥാനെ ആയിരുന്നു കൊറിയ ക്വാർട്ടറിൽ തോൽപ്പിച്ചത്. ജപ്പാനും സൗദി അറേബ്യയും തമ്മിലാണ് രണ്ടാം സെമി മത്സരം.

Exit mobile version