Site icon Fanport

U-18 സാഫ് കപ്പ്, ഇന്ത്യൻ വനിതകൾ സെമിയിൽ പുറത്ത്

ഭൂട്ടാനിൽ നടക്കുന്ന അണ്ടർ 18 വനിതാ സാഫ് കപ്പിൽ ഇന്ത്യ സെമിയിൽ പുറത്ത്. ഇന്ന് നടന്ന സെമിയിൽ നേപ്പാൾ ആണ് ഇന്ത്യയെ തോൽപ്പിച്ചത്. പെനാൾട്ടി ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യയുടെ തോൽവി. തുടക്കത്തിൽ രഷ്മി കുമാരിയിലൂടെ നേപ്പാൾ കളിയിൽ മുന്നിൽ എത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ജബമണി ടുഡു ഇന്ത്യക്ക് സമനില നേടിക്കൊടുത്തു.

പെനാൽറ്റി ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ നഷ്ടപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടി ആയത്. ഗ്രൂപ്പ് ഘട്ടത്തിൽ മുഴുവൻ കളിയും വിജയിച്ചായിരുന്നു ഇന്ത്യയുടെ സെമിയിലേക്കുള്ള വരവ്.

Exit mobile version