Site icon Fanport

U-18 സാഫ് കപ്പ്, ബംഗ്ലാദേശിന് കിരീടം

ഭൂട്ടാനിൽ നടക്കുന്ന പ്രഥമ അണ്ടർ 18 വനിതാ സാഫ് കപ്പിൽ ബംഗ്ലാദേശിന് കിരീടം. ഫൈനലിൽ നേപ്പാളിനെ തോൽപ്പിച്ചാണ് ബംഗ്ലാദേശ് കിരീടം നേടിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബംഗ്ലാദേശ് യുവ നിരയുടെ വിജയം. ബംഗ്ലാദേശിനായി ഒരു ഹെഡറിലൂടെ‌ മസൂര പർവിൻ ആണ് വിജയ ഗോൾ നേടിയത്. ടൂർണമെന്റിൽ 24 ഗോളുകൾ അടിച്ച് കൂട്ടിയ ബംഗ്ലാദേശ് ഒരു ഗോൾ മാത്രമെ വഴങ്ങിയിരുന്നുള്ളൂ.

ലൂസേഴ്സ് ഫൈനലിൽ ഭൂട്ടാനെ പരാജയപ്പെടുത്തിയ ഇന്ത്യ ഇന്നലെ മൂന്നാം സ്ഥാനം ഉറപ്പിച്ചിരുന്നു.

Exit mobile version