
അണ്ടർ 18 ഐലീഗിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നാളെ ആരംഭിക്കും. നാലു ഗ്രൂപ്പുകളിലായി 16 ടീമുകളാണ് ഫൈനൽ റൗണ്ടിൽ പങ്കെടുക്കുക. ഒരോ ഗ്രൂപ്പിലെയും ആദ്യ സ്ഥാനക്കാർ മാത്രം ഗ്രൂപ്പ് ഘട്ടം കടക്കൂ. കേരളത്തിൽ നിന്ന് സായി തിരുവനന്തപുരവും കേരള ബ്ലാസ്റ്റേഴ്സുമാണ് ഫൈനൽ റൗണ്ടിൽ ഉള്ളത്.
നാളെ ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ് സി റിസേർവ്സിനെ നേരിടും. സായി തിരുവനന്തപുരത്തിന്റെ ആദ്യ മത്സരം വ്യാഴാഴ്ച ഈസ്റ്റ് ബംഗാളുമായിട്ടാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial