Site icon Fanport

U-18 ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് വിളയാട്ട്, അടിച്ചത് 12 ഗോളുകൾ

അണ്ടർ 18 ഐലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് യുവനിര താണ്ഡവമാടി. ഇന്നലെ എലൈറ്റ് ഐലീഗിലെ പ്ലേ ഓഫ് ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിലായിരുന്നു കേരളത്തിന്റെ തകർപ്പൻ പ്രകടനം കണ്ടത്. ഇന്നലെ രാമൻ വിജയൻ സ്കൂളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് 12 ഗോളുകൾ അടിച്ചു കൂട്ടി. രണ്ടിനെതിരെ 13 ഗോളുകളുടെ വിജയവും കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി. ഗോവയിലാണ് മത്സരങ്ങൾ നടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിനായി ലെന്മിൻലുൻ ദംഗൽ മാത്രം അഞ്ചു ഗോളുകൾ ആണ് സ്കോർ ചെയ്തത്. സുരാഗ് ഛേത്രി, അബ്ദുള്ള എന്നിവർ ഇരട്ട ഗോളുകൾ നേടി. ഹാവോകിപ്, സനൂപ് എന്നിവരും ഗോൾ പട്ടികയിൽ ഇടം പിടിച്ചു. ഐസാൾ ക്ലബുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.

Exit mobile version