
അണ്ടർ 18 ഐലീഗ് ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ സായി തിരുവനന്തപുരത്തിന് തോൽവി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ശക്തരായ ഈസ്റ്റ് ബംഗാളാണ് സായിയെ തോൽപ്പിച്ചത്. ജാന്ദു പ്രസാദും സുരൻജിത് സിംഗുമാണ് ഈസ്റ്റ് ബംഗാളിനായി ഗോളുകൾ നേടിയത്. ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ എഫ് സി ഗോവയും ഓസോണും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
മെയ് 19ന് എഫ് സി പൂനെ സിറ്റിയുമായാണ് സായി തിരുവനന്തപുരത്തിന്റെ അടുത്ത മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial