U-17 ദേശീയ സ്കൂൾ ഫുട്ബോളിൽ കേരളം സെമിയിൽ

- Advertisement -

ജമ്മു കാശ്മീരിൽ നടക്കുന്ന അണ്ടർ 17 ദേശീയ സ്കൂൾ ഗെയിംസ് ഫുട്ബോഌ കേരളത്തിന്റെ കുട്ടികൾ സെമിയിൽ. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ പഞ്ചാബിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് കടന്നത്. സെമിയിൽ കേരളം മണിപ്പൂരിനെ ആണ് നേരിടുക.

രണ്ടാം സെമിയിൽ ഹരിയാനയും ആസാമുമാണ് നേർക്കുനേർ വരുന്നത്. ഉത്തരാഖണ്ഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽപ്പിച്ചാണ് മണിപ്പൂർ സ്കൂൾ ഫുട്ബോളിന്റെ സെമിയിലേക്ക് കടന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement