primus mobile
primus mobile

U-17 യൂറോകപ്പ്; പോർച്ചുഗൽ പുറത്ത്, സ്വീഡനും നോർവയും ക്വാർട്ടറിൽ

അണ്ടർ 17 യൂറോ കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പോർച്ചുഗൽ പുറത്തായി. ഇന്ന് നടന്ന് നിർണായക മത്സരത്തിൽ സ്വീഡനോടേറ്റ പരാജയമാണ് പോർച്ചുഗലിനെ തിരികെ അയച്ചത്. ഏക ഗോളിനായിരുന്നു പോർച്ചുഗലിന്റെ തോൽവി. സ്വീഡനായി 16ആം മിനുട്ടിൽ വിക്സ്ട്രോമാണ് ഗോൾ നേടിയത്. ജയത്തോടെ സ്വീഡൻ അറു പോയന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാർട്ടറിലേക്ക് കടന്നു.

ഇന്ന് നടന്ന മറ്റൊരു മത്സരത്തിൽ സ്ലൊവേനിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച നോർവേ ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിലേക്ക് കടന്നു. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളിലും പരാജയമറിയാത്ത നോർവേയ്ക്ക് 7 പോയ്ന്റാണുള്ളത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial