U-17 യൂറോ കപ്പ്, ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഹോളണ്ട് ഫൈനലിൽ

- Advertisement -

അണ്ടർ 17 യൂറോ കപ്പിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ഹോളണ്ട് ഫൈനലിൽ കടന്നു. ഇന്നലെ നടന്ന സെമിയിൽ പെനാൾട്ടി ഷൂട്ടൗട്ടിലാണ് ആതിഥേയരായ ഇംഗ്ലണ്ടിനെ ഹോളണ്ട് വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളൊന്നും നേടാൻ കഴിഞ്ഞില്ല. തുടർന്ന നേരെ മത്സരം പെനാൾട്ടിയിൽ എത്തി. ഷൂട്ടൗട്ടിൽ ആദ്യ അഞ്ചു കിക്കുകളും ഇരുടീമുകളും വലയിൽ എത്തിച്ചു.

പക്ഷെ ഇംഗ്ലണ്ടിന്റെ ആറാം കിക്ക് ഹോളണ്ട് കീപ്പർ ജോയ് കൂരെവാർ തടഞ്ഞു. അത് ഹോളണ്ടിനെ ഫൈനനലിലേക്ക് എത്തിച്ചത്. കഴിഞ്ഞ യൂറോ കപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ഇംഗ്ലണ്ട്. മറ്റന്നാൾ നടക്കുന്ന ഫൈനലിൽ ഇറ്റലിയെ ആണ് ഹോളണ്ട് നേരിടുക. ബെൽജിയത്തെ തോൽപ്പിച്ചാണ് ഇറ്റലി ഫൈനൽ ബർത്ത് നേടിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement