
അണ്ടർ 17 യൂറോകപ്പിൽ ബെൽജിയം ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബെൽജിയം സെമിയിലേക്ക് കടന്നത്. അലക്സ് ബയേനയുടെ ഗോളിലൂടെ തുടക്കത്തിൽ മുന്നിലെത്തിയ സ്പെയിനിനെതിരെ ശക്തമായ തിരിച്ചുവരവാണ് ബെൽജിയം കുട്ടികൾ നടത്തിയത്.
രണ്ടാം പകുതിയിൽ യോർബെ വെറ്റേഴ്സണും ജാമി യായിയും നേടിയ ഗോളുകളാണ് ബെൽജിയത്തിന്റെ തിരിച്ചുവരവ് പൂർത്തിയാക്കിയത്. സെമി ഫൈനലിൽ ഇറ്റലിയെ ആണ് ബെൽജിയം നേരിടുക. ഇന്നലെ സ്വീഡനെ തോൽപ്പിച്ചായിരുന്നു ഇറ്റലി സെമിയിൽ എത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial