Site icon Fanport

U-16 ഏഷ്യാകപ്പ്; ജപ്പാൻ സെമിയിൽ

മലേഷ്യയിൽ നടക്കുന്ന അണ്ടർ 16 ഏഷ്യാ കപ്പിന്റെ സെമിയിലെ ആദ്യ സ്ഥാനം ജപ്പാൻ സ്വന്തമാക്കി. ഇന്ന് നടന്ന ആദ്യ ക്വാർട്ടർ ഫൈനലിൽ ഒമാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് ജപ്പാൻ സെമിയിലേക്ക് കടന്നത്. നിഷികാവയും തൊയാമയും ആണ് ജപ്പാനായി സ്കോർ ചെയ്തത്. തൊയാമയുടെ വിജയ ഗോൾ കളിയിലെ 81ആം മിനുട്ടിലാണ് പിറന്നത്. അതുവരെ‌ മത്സരം 1-1 എന്ന നിലയിൽ ആയിരുന്നു.

ഇന്തോനേഷ്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കുന്ന ക്വാർട്ടർ പോരാട്ടത്തിലെ വിജയികളെ ആകും ജപ്പാൻ സെമിയിൽ നേരിടുക. ഇന്ന് നടക്കുന്ന മറ്റൊരു ക്വാർട്ടറിൽ ഉത്തര കൊറിയ തജാകിസ്ഥാനെ നേരിടും.

Exit mobile version