
അണ്ടർ 17 യൂറോ കപ്പിൽ ഇറ്റലി ഫൈനലിൽ. ഇന്ന് നടന്ന സെമി ഫൈനലിൽ ബെൽജിയത്തെ തോൽപ്പിച്ചാണ് ഇറ്റലി ഫൈനൽ ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബെൽജിയത്തെ ഇറ്റലി തോൽപ്പിച്ചത്. ഇമ്മാനുവൽ ഗ്യാബുവിലൂടെ ഇറ്റലി 31ആം മിനുട്ടിൽ ലീഡ് എടുത്തു എങ്കിലും രണ്ടാം പകുതിയിൽ ബെൽജിയം തിരിച്ചടിച്ചു. യോർബെ വെർടെൻസന്റെ ടൂർണമെന്റിലെ നാലാം ഗോളോടെ ബെൽജിയം രണ്ടാം പകുതിയിൽ ഒപ്പമെത്തി.
പക്ഷെ ആ സമനില നിലനിന്നില്ല. 5 മിനുറ്റുകൾക്കകം ഇറ്റലി എഡോർഡോ വർദാനിയിലൂടെ വിജയ ഗോൾ നേടി. ഇംഗ്ലണ്ടും ഹോളണ്ടും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളെയാണ് ഇറ്റലി ഫൈനലിൽ നേരിടുക.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial