Site icon Fanport

U-15 ഐലീഗ്, എം എസ് പി മലപ്പുറം സെമി പ്രതീക്ഷയിൽ

അണ്ടർ 15 ഐ ലീഗിൽ ചരിത്രത്തിൽ ആദ്യമായി ഒരു കേരള ടീം സെമിയിൽ കടക്കുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം. ഇന്ന് നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിലും ജയിച്ചതോടെ എം എസ് പിയുടെ സെമി പ്രതീക്ഷകൾ സജീവമായിരിക്കുകയാണ്. ഇന്ന് സായി ഗുവാജത്തിയെ നേരിട്ട എം എസ് പി എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. അഭിജിത്താണ് സായിക്കായ് ഗോൾ നേടിയത്.

ഇന്നത്തെ ജയത്തോടെ മൂന്നു മത്സരങ്ങൾ കഴിയുമ്പോൾ എം എസ് പിക്ക് ഏഴു പോയന്റായി. എം എസ് പിയാണ് ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത്. ഒരു മത്സരം കുറവ് കളിച്ച ബെംഗളൂരു എഫ് സി 4 പോയന്റുമായി പിറകിൽ ഉണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന എഫ് സി ഗോവ – ബെംഗളൂരു എഫ് സി പോരാട്ടത്തിന്റെ ഫലത്തെ അപേക്ഷിച്ചാകും എം എസ് പിയുടെ സെമി പ്രവേശനം തീരുമാനിക്കുക‌. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർ മാത്രമെ സെമിയിലേക്ക് കടക്കു‌. രണ്ടിൽ കൂടുതൽ ഗോൾ വ്യത്യാസത്തിൽ ബെംഗളൂരു വിജയിച്ചാൽ മികച്ച ഗോൾ ശരാശരിയോടെ ബെംഗളൂരു സെമിയിലേക്ക് കടക്കും. ബെംഗളൂരു എഫ് സിക്ക് ഒന്നും എം എസ് പിക്ക് മൂന്നും ആണ് ഇപ്പോൾ ഗോൾ ഡിഫറൻസ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version