ലാലിഗ ക്ലബ് മാത്രമല്ല, ബ്ലാസ്റ്റേഴ്സിനോട് ഒപ്പം കളിക്കാൻ കൊച്ചിയിൽ മറ്റൊരു വിദേശ ക്ലബും

- Advertisement -

ഇത്തവണ പ്രീസിസൺ സമയത്ത് കേരള ഫുട്ബോൾ ആരാധകർക്ക് വൻ വിരുന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ഒരുക്കുന്നത്. നേരത്തെ ലാലിഗ ക്ലബായ ജിറോണ ബ്ലാസ്റ്റേഴ്സുമായി സൗഹൃദ മത്സരത്തിനായി കൊച്ചിയിൽ എത്തുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ജിറോണയ്ക്ക് ഒപ്പം ഒരു വിദേശ ക്ലബ് കൂടെ കൊച്ചിയിൽ എത്തുമെന്നാണ് പുതിയ വിവരങ്ങൾ. ഓസ്ട്രേലിയയിലെ വമ്പൻ ക്ലബായ മെൽബൺ സിറ്റിയാണ് പ്രീസീസണായി കൊച്ചിയിലേക്ക് വരുന്നത്. എ ലീഗിൽ കഴിഞ്ഞ തവണ മൂന്നാമത് ഫിനിഷ് ചെയ്ത ക്ലബാണ് മെൽബൺ സിറ്റി. ഓസ്ട്രേലിയൻ ലോകകപ്പ് ടീമിൽ കളിക്കുന്ന അർസാനി ഉൾപ്പെടെ മികച്ച താരങ്ങൾ മെൽബൺ സിറ്റി നിരയിൽ ഉണ്ട്.

ജൂലൈ അവസാനമോ ഓഗസ്റ്റ് തുടക്കത്തിലോ ആകും രണ്ട് ക്ലബുകളും കൊച്ചിയിൽ എത്തുക. മൂന്ന് മത്സരങ്ങൾക്ക് ഈ സമയത്ത് കലൂർ സ്റ്റേഡിയം സാക്ഷിയാകും. കേരള ബ്ലാസ്റ്റേഴ്സുമായി ഇരുടീമുകളും കളിക്കുന്നതിനൊപ്പം മെൽബൺ സിറ്റിയും ജിറോണയും പരസ്പരം ഒരു മത്സരം കളിക്കുകയും ചെയ്യും. കേരള ഫുട്ബോൾ ആരാധകർക്ക് മികച്ച ഒരു അനുഭവം തന്നെയാകും ഇത്.

പതിവില്ലാത്തതാണ് വിദേശ ക്ലബുകൾ പ്രീസീആണ് വേണ്ടി ഇന്ത്യ സ്വീകരിക്കുന്നത്. ഈ രണ്ട് ടീമുകളെയും കേരളത്തിൽ എത്തിക്കാൻ കഴിഞ്ഞാൽ കേരളത്തിന് അതിൽ അഭിമാനിക്കാം. ഒപ്പം ഇനി വരും വർഷങ്ങളിൽ പ്രീസീസണായി വിദേശ ക്ലബുകൾ എത്തി തുടങ്ങുന്നതിന് ഒരു തുടക്കമിടലും ആക്കാം ഇത്. ഇരു ക്ലബുകളുമായും കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസണായി ധാരണയിൽ എത്തിയതായാണ് അവസാന വിവരങ്ങൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement