
ഗോകുലം എഫ് സിക്ക് ഇന്ന് രണ്ട് അങ്കങ്ങൾ. ഗോകുലം എഫ് സിയുടെ ഐലീഗ് സീസൺ ഒരുക്കങ്ങൾക്കായി സീനിയർ ടീം ഇന്ന് ബെംഗളൂരു എഫ് സിയെ നേരിടുമ്പോൾ ഗോകുലം റിസേർവ് ടീമിന് ഇന്നങ്കം ജി വി രാജ ടൂർണമെന്റിൽ ആണ്.
ബെല്ലാരിയിൽ വെച്ച് നടക്കുന്ന ക്ലോസ്ഡ് ഡോർ മത്സരത്തിലാണ് ബെംഗളൂരു എഫ് സി ഗോകുലത്തെ നേരിടുന്നത്. ബെംഗളൂരു എഫ് സിയുടെ ഐ എസ് എൽ ടീമിലെ പ്രമുഖരെല്ലാം ഇന്ന് മത്സരത്തിന് ഇറങ്ങും. ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ചാണ് ബെംഗളൂരു വരുന്നത്.
തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ജി വി രാജ ടൂർണമെന്റിന്റെ ക്വാർട്ടർ മത്സരത്തിലാണ് ഗോകുലം റിസേർവ്സ് ഇറങ്ങുന്നത്. ഏജീസ് കേരള ആണ് ജി വി രാജയിൽ ഗോകുലത്തിന്റെ എതിരാളികൾ. അണ്ടർ 19 താരങ്ങളും ജൂനിയർ താരങ്ങളും അടങ്ങിയതാകും ഗോകുലത്തിന്റെ റിസേർവ് ടീം. വൈകിട്ട് നാലു മണിക്കാണ് ജി വി രാജ ടൂർണമെന്റിലെ ക്വാർട്ടർ പോരാട്ടം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial