Picsart 24 02 27 16 48 17 798

തുർക്കിഷ് വനിതാ കപ്പിൽ ഇന്ത്യ റണ്ണേഴ്സ് അപ്പ്

തുർക്കിഷ് വനിതാ കപ്പിൽ കിരീടം സ്വന്തമാക്കാൻ ഇന്ത്യക്ക് ആയില്ല‌. കൊസോവോയ്‌ക്കെതിരായ നിർണായക മത്സരത്തിൽ ഇഞ്ചുറി ടൈം ഗോളിൽ 1-0 എന്ന സ്കോറിനാണ് ഇന്ത്യ ഇന്ന് പരാജയപ്പെട്ടത്. ഇന്ന് വിജയിച്ചിരുന്നു എങ്കിൽ ഇന്ത്യക്ക് കിരീടം നേടാമായിരുന്നു. Erëleta Memeti ആണ് കൊസോവോയ്ക്കായി ഗോൾ നേടിയത്‌.

മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിബ്റ്റ് നേടി കൊസോവോ ഇതോടെ കിരീടം നേടി.ഇന്ത്യ ആറ് പോയിൻ്റുമായി റണ്ണേഴ്‌സ് അപ്പായി. തുർക്കി വനിതാ കപ്പിൽ ആദ്യ രണ്ടു മത്സരങ്ങളിൽ എസ്റ്റോണിയയെയും ഹോങ്കോംഗിനെയും ഇന്ത്യ തോൽപ്പിച്ചിരുന്നു.

ഇന്ത്യയുടെ മനീഷ കല്യാണ് ടൂർണമെൻ്റിലെ മികച്ച മിഡ്ഫീൽഡറായി തിരഞ്ഞെടുക്കപ്പെട്ടു.

Exit mobile version