കളിക്കിടെ നോമ്പ് തുറക്കാനുള്ള ടുണീഷ്യൻ തന്ത്രം വ്യക്തമാക്കി പരിശീലകൻ

- Advertisement -

മത്സരത്തിനിടെ റമദാൻ വ്രതം അവസാനിപ്പിക്കുന്നതിനുള്ള ടുണീഷ്യൻ തന്ത്രം വ്യക്തമാക്കി ടുണീഷ്യൻ പരിശീലകൻ നബീൽ മാലോൽ. മത്സരത്തിനിടെ നോമ്പ് തുറക്കാനുള്ള സമയമായാൽ ഗോൾ കീപ്പറോട് പരിക്ക് അഭിനയിക്കാനാണ് പരിശീലകൻ പറഞ്ഞിരിക്കുന്നത്. ഗോൾകീപ്പർക്ക് പരിക്കേറ്റാൽ മത്സരം നിർത്തിവെക്കേണ്ടി വരും ആ സമയമാണ് ടുണീഷ്യൻ താരങ്ങൾ നോമ്പ് തുറക്കാൻ ഉപയോഗിക്കുന്നത്.

കഴിഞ്ഞ ആഴ്ച കഴിഞ്ഞ പോർച്ചുഗലിനെതിരായ മത്സരത്തിലും തുർക്കിക്കെതിരായ മത്സരത്തിലും ഈ തന്ത്രമാണ് ഉപയോഗിച്ചത് എന്നും പരിശീലകൻ വ്യക്തമാക്കി. ടീമിലെ മുഴുവൻ താരങ്ങളും 16 മണിക്കൂറോളം നീണ്ടു നിൽക്കുന്ന നോമ്പ് എടുക്കുന്നുണ്ട് എന്നും അവർക്ക് വേണ്ടി ഇതെങ്കിലും ചെയ്യേണ്ടതുണ്ട് എന്നും പരിശീലകൻ വ്യക്തമാക്കി. നോമ്പ് എടുത്തു കളിച്ചു എങ്കിലും ആ രണ്ട് മത്സരങ്ങളും ടുണീഷ്യ പരാജയപ്പെട്ടിരുന്നില്ല.

നോമ്പ് നോക്കുന്നതിന്റെ വിഷമം ഇപ്പോഴല്ല നോമ്പ് കഴിഞ്ഞാലാണ് താരങ്ങൾ അറിയുക എന്നും ലോകകപ്പിൽ ഇത് പ്രതിഫലിക്കില്ല എന്നാണ് പ്രാർത്ഥന എന്നും ടുണീഷ്യൻ പരിശീലകൻ പറഞ്ഞു. നോമ്പ് അവസാനിക്കുന്ന അന്നാണ് ലോകകപ്പ് ആരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement