
- Advertisement -
മുംബൈയിൽ നടക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ മൗറീഷ്യസും സെന്റ് കിറ്റ്സും സമനിലയിൽ പിരിഞ്ഞു. ഒരോ ഗോൾ വീതം നേടിയായിരുന്നു സമനില. മൗറീഷ്യസാണ് കളിയുടെ 19ാം മിനുട്ടിൽ ലീഡെടുത്തത്. ജീൻ സാറയാണ് മൗറീഷ്യസിനു ലീഡ് നേടികൊടുത്തത്. പക്ഷെ ഇന്ത്യക്ക് എതിരെ എന്നപോലെ തന്നെ ലീഡ് നേടിയിട്ടും വിജയം ഉറപ്പിക്കാൻ മൗറീഷ്യസ് ടീമിനായില്ല.
കളി അവസാനിക്കാൻ നാലു മിനുട്ട് മാത്രം ബാക്കിയുള്ളപ്പോൾ കിമാറീ റോഗേഴ്സിന്റെ ഗോളിലൂടെ സെന്റ് കിറ്റ്സ് സമനില പിടിക്കുകയായിരുന്നു. 24ന് ഇന്ത്യയും സെന്റ് കിറ്റ്സും തമ്മിലുള്ള മത്സരമാണ് ടൂർണമെന്റിലെ അവസാന മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement