Picsart 23 06 26 20 12 11 602

സിയെച് ഇനി റൊണാൾഡോയുടെ ടീം മേറ്റ്!! അൽ നസർ താരത്തെ സ്വന്തമാക്കി

ചെൽസിയുടെ ഹകിം സിയെച് ഇനി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബായ അൽ നസറിനൊപ്പം. സിയെചും അൽ നസറും തമ്മിൽ കരാർ ഒപ്പുവെച്ചു കഴിഞ്ഞു. അടുത്ത ദിവസം തന്നെ ഔദ്യോഗിക പ്രഖ്യാപനം വരും. 2026വരെയുള്ള കരാർ സിയെച് ഒപ്പുവെച്ചതായാണ് വിവരങ്ങൾ. 10 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക.

ചെൽസി താരത്തെ വിൽക്കാൻ കഴിഞ്ഞ ജനുവരി മുതൽ ശ്രമിക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ പി എസ് ജിയിലേക്ക് പോകാൻ സിയെച് ശ്രമിച്ചു എങ്കിലും അത് സാങ്കേതിക കാരണങ്ങളാൽ പരാജയപ്പെട്ടിരുന്നു. റൊണാൾഡോ എത്തിയത് മുതൽ ലോക ശ്രദ്ധ ലഭിച്ച അൽ നസർ ഈ സീസണിൽ യൂറോപ്പ്യൻ ഫുട്ബോളിൽ സജീവമായ പല വലിയ താരങ്ങളെയും സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. റൊണാൾഡോയും സിയെചും ഒരുമിക്കുന്നത് അൽ നസറിനെ ശക്തരാക്കും.

2020-ൽ അയാക്സിൽ നിന്ന് ചെൽസിയിൽ എത്തിയ സിയെച് തുടക്കത്തിൽ നല്ല പ്രകടനങ്ങൾ ക്ലബിനായി നടത്തിയിട്ടുണ്ട്. 30 കാരനായ സിയെച് പക്ഷെ പിന്നീട് സ്ഥിരത പുലർത്താതെ ആയി. ലോകകപ്പിൽ മൊറോക്കോയ്ക്ക് ആയി ഗംഭീര പ്രകടനങ്ങൾ നടത്തിയത് ചെൽസി ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു‌. പക്ഷെ തിരികെ ചെൽസി ടീമിൽ എത്തിയപ്പോൾ ആ മികവ് ആവർത്തിക്കാൻ സിയെചിനായില്ല. ഇനിയും രണ്ട് വർഷത്തെ കരാർ സിയെചിന് ചെൽസിയിൽ ബാക്കി നിൽക്കെ ആണ് താരം ക്ലബ് വിടുന്നത്.

Exit mobile version