Picsart 23 06 22 00 41 25 934

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം സിദാൻ ഇഖ്ബാൽ ക്ലബ് വിട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവമിഡ്ഫീൽഡർ സിദാൻ ഇഖ്ബാൽ ക്ലബ് വിടും. ഡച്ച് ക്ലബായ എഫ്‌സി യൂട്രെക്റ്റ് ആണ് താരത്തെ സ്വന്തമാക്കുന്നത്. ഏകദേശം 1 മില്യൺ പൗണ്ട് ആകും താരത്തിന്റെ ട്രാൻസ്ഫർ തുക. ഇക്ബാൽ ഇതിനകം തന്നെ ഡച്ച് ക്ലബിൽ മെഡിക്കൽ പൂർത്തിയാക്കിയിട്ടുണ്ട് ഡച്ച് ടീമുമായി നാല് വർഷത്തെ കരാറിൽ താരം ഒപ്പുവെക്കും. അവസാന 11 വർഷമായി ഇഖ്ബാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്. എന്നാൽ സീനിയർ ടീമിനായി ആകെ ഒരു തവണ മാത്രമെ കളിച്ചിട്ടുള്ളൂ.

ഈ സീസണിൽ 17 തവണ സ്ക്വാഡിൽ ഇടം നേടിയ 20-കാരൻ പക്ഷെ എറിക് ടെൻ ഹാഗിന്റെ കീഴിൽ ഒരിക്കൽ പോലും കളത്തിൽ ഇറങ്ങിയിരുന്നില്ല. മിഡ്ഫീൽഡർ 2012-ലാണ് യുണൈറ്റഡിന്റെ അക്കാദമിയിൽ ചേർന്നത്. കഴിഞ്ഞ വർഷം ജനുവരിയിൽ യംഗ് ബോയ്‌സിനെതിരായ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഗെയിമിൽ അദ്ദേഹം സീനിയർ അരങ്ങേറ്റം കുറിച്ചു. അതായിരുന്നു യുണൈറ്റഡ് ജേഴ്സിയിലെ ഏക മത്സരവും.

Exit mobile version