Picsart 23 07 19 12 02 05 192

യുവ ഫോർവേഡ് സെക്കി അംദൂനി ബേർൺലിയിൽ

പ്രീമിയർ ലീഗ് ടീമായ ബേൺലി എഫ്‌സി യുവ താരം സെക്കി അംദൂനിയെ സ്വന്തമാക്കുന്നു. എഫ് സി ബേസലുമായി ഇതു സംബന്ധിച്ച് ധാരണയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. 22-കാരനായ താരം ബേർൺലിയിൽ മെഡിക്കൽ പൂർത്തിയാക്കിയതായാണ് റിപ്പോർട്ട്.

സ്വിസ് യൂത്ത് ഇന്റർനാഷണൽ അറ്റാക്കർ യൂത്ത് ടീമിനായി 15 മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടിയിട്ടുണ്ട്. 2027 ജൂൺ വരെയുള്ള കരാർ താരം ഒപ്പുവെക്കും. ഇരു ക്ലബുകളും തമ്മിൽ 18 മില്യൺ ട്രാൻസ്ഫർ ഫീയിലും ധാരണയിൽ എത്തിയിട്ടുണ്ട്.

ലാസിയോയുടെ റഡാറിലും അംദൂനി ഉണ്ടായിരുന്നു. താരം ബേസലിനായി കഴിഞ്ഞ സീസണിൽ 52 മത്സരങ്ങളിൽ നിന്ന് 22 ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റുകൾ നൽകുകയും ചെയ്തിരുന്നു.

Exit mobile version