Site icon Fanport

സപാറ്റ റോമയിലേക്ക് അടുക്കുന്നു

അറ്റലാന്റ സ്‌ട്രൈക്കർ ഡുവാൻ സപാറ്റയയെ റോമ സ്വന്തമാക്കാനൊരുങ്ങുന്നു. കൊളംബിയൻ അറ്റാക്കിങ് താരത്തെ ലോണിൽ സ്വന്തമാക്കാൻ ആണ് റോമ ശ്രമിക്കുന്നത്. 32കാരൻ ഇതിനകം തന്നെ ഈ നീക്കത്തിന് സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ അറ്റലാന്റയുമായുള്ള ചർച്ചകളിലാണ് റോമ. ഒരു സീസൺ നീളമുള്ള ലോൺ ആകും ഒപ്പം ലോണിന് അവസാനം വാങ്ങാനുള്ള വ്യവസ്ഥയും ഉണ്ടാകും.

റോമ 23 08 12 09 43 53 692

അറ്റലാന്റ 10 മില്യൺ യൂറോയാണ് താരത്തിനായി അറ്റലാന്റ ആവശ്യപ്പെടുന്നത്. ആറ് മാസത്തീളം പുറത്തിരിക്കും എന്ന് ഉറപ്പായ ടാമി എബ്രഹാമിന് പകരക്കാരനായി ഒരു സ്ട്രൈക്കറെ റോമക്ക് സ്വന്തമാക്കേണ്ടതുണ്ട്. സപാറ്റ 2018 മുതൽ അറ്റലാന്റക്ക് ഒപ്പം ഉണ്ട്‌. ആദ്യ രണ്ട് വർഷങ്ങളിൽ ലോണിൽ ആയിരുന്നു സപാറ്റ അറ്റലാന്റയിൽ കളിച്ചത്. അവർക്കായി ഇതുവരെ 150ന് മുകളിൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുമ്പ് സാമ്പ്ഡോറിയ, ഉഡിനെസെ, നാപോളി എന്നീ ക്ലബുകൾക്കായും ഇറ്റലിയിൽ സപാറ്റ കളിച്ചിട്ടുണ്ട്. കൊളംബിയക്ക് ആയി 34 മത്സരങ്ങളും താരം കളിച്ചിട്ടുണ്ട്.

Exit mobile version