യുവ ഡിഫൻഡർ സലാമിനെ ടീമിൽ എത്തിച്ച് നെരോക്കാ

- Advertisement -

യുവ ഡിഫൻഡ മുഹമ്മദ് അബ്ദുൽ സലാമിനെ ടീമിൽ എത്തിച്ച് നെരോക്ക എഫ് സി. 18കാരനായ താരത്തെ മണിപ്പൂർ ക്ലബായ സതേൺ സ്പോർടിംഗ് യുണൈറ്റഡിൽ നിന്നാണ് നെരോക്ക ടീമിലേക്ക് കൊണ്ടു വന്നിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ലീഗിൽ മികച്ച പ്രകടനമായിരുന്നു അബ്ദുൽ സലാം കാഴ്ചവെച്ചത്. സലാമിന്റെ ലോംഗ് ത്രോകൾ ലീഗിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

രണ്ട് വർഷത്തേക്കാണ് അബ്ദുൽ സലാമുമായുള്ള നെരോക്കയുടെ കരാർ. അഞ്ചടി 7 ഇഞ്ച് ഉയരമുള്ള താരം തന്റെ വേഗതയ്ക്കും പേര് കേട്ടിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement