Picsart 24 07 01 11 05 01 476

ന്യൂകാസിൽ യുണൈറ്റഡ് യുവതാരം യാങ്കുബ മിന്റെ ബ്രൈറ്റണിൽ

ന്യൂകാസിൽ യുണൈറ്റഡ് യുവതാരം യാങ്കുബ മിന്റെയെ ബ്രൈറ്റൺ സ്വന്തമാക്കി. 19കാരൻ 2029 ജൂൺ വരെ നീളുന്ന കരാർ ബ്രൈറ്റണിൽ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ ഫെയ്നൂർഡിൽ ലോണിൽ കളിച്ച വിങ്ങർ 27 ലീഗ് മത്സരങ്ങളിൽ നിന്ന് പത്ത് ഗോളുകളും ആറ് അസിസ്റ്റുകളും നേടി.

2022-ൽ ഡാനിഷ് ടീമായ ഒഡെൻസ് ബികെയിൽ ചേർന്നാണ് യാങ്കുബ ഗാംബിയയിൽ നിന്ന് യൂറോപ്പിലേക്ക് മാറിയത്. അവിടെ താരം വെറും 17 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളും ആറ് അസിസ്റ്റുകളും സംഭാവന ചെയ്തിരുന്നു.

ഫെയ്നൂർഡിനൊപ്പം ചാമ്പ്യൻസ് ലീഗിൽ നാല് മത്സരങ്ങൾ കളിച്ച താരം ഒരു ഗോളും ചാമ്പ്യൻസ് ലീഗിൽ നേടിയിരുന്നു. ഗാംബിയയ്ക്ക് വേണ്ടി ഏഴ് മത്സരങ്ങൾ കളിച്ച മിൻ്റേ മൂന്ന് ഗോളുകൾ നേടിയിട്ടുണ്ട്.

Exit mobile version