തരം താഴ്ത്തൽ ഒഴിവാക്കാൻ ഡച്ച് മുന്നേറ്റനിര താരത്തെ ക്രിസ് വുഡിനു പകരം ടീമിൽ എത്തിച്ചു ബേർൺലി

പ്രീമിയർ ലീഗിൽ നിന്നു തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ഷോൺ ഡയിച്ചിന്റെ ബേർൺലിക്ക് പുതിയ മുന്നേറ്റനിര താരം. അപ്രതീക്ഷിതമായി 25 മില്യൺ യൂറോക്ക് ന്യൂ കാസ്റ്റിലിലേക്ക് കൂട് മാറിയ ക്രിസ് വുഡിനു പകരക്കാരൻ ആയാണ് ബേർൺലി പരിചയസമ്പന്നനായ ഡച്ച് മുന്നേറ്റനിര താരം വോട്ട് വെഗ്ഹോർസ്റ്റിനെ ബുണ്ടസ് ലീഗ ക്ലബ് വോൾവ്സ്ബർഗിൽ നിന്നു ടീമിൽ എത്തിച്ചത്.

29 കാരനായ വെഗ്ഹോർസ്റ്റിന് ആയി ഏതാണ്ട് 12 മില്യൺ യൂറോ ഇംഗ്ലീഷ് ക്ലബ് മുടക്കിയിട്ടുണ്ട് എന്നാണ് സൂചന. കഴിഞ്ഞ മൂന്നു സീസണുകളിൽ ആയി 144 മത്സരങ്ങളിൽ നിന്നു 70 ഗോളുകൾ വോൾവ്സ്ബർഗിനു ആയി താരം നേടിയിട്ടുണ്ട്. നേതർലന്റ്സിന് ആയി 12 മത്സരങ്ങൾ കളിച്ച താരം 2 ഗോളുകളും നേടിയിട്ടുണ്ട്. താരത്തിന്റെ ഗോൾ അടി മികവ് തങ്ങളുടെ പ്രീമിയർ ലീഗിലെ സ്ഥാനം നിലനിർത്തും എന്ന പ്രതീക്ഷയാണു ബേർൺലിക്ക് ഉള്ളത്.