വോൾവ്സിന്റെ ആദ്യ സൈനിംഗ് എത്തി

പ്രീമിയർ ലീഗ് ട്രാൻസ്ഫർ വിൻഡോ തുറന്നതിന് പിന്നാലെ ഒരു ഗോൾ കീപ്പറെ ആണ് വോൾവ്സ് ടീമിൽ എത്തിച്ചത്. 23കാരനായ‌ മാറ്റിയ സർകിച് ആണ് വോൾവ്സുമായി കരാർ ഒപ്പുവെച്ചത്. ആസ്റ്റൺ വില്ലയിലായിരുന്നു അവസാന അഞ്ചു വർഷങ്ങളായി സർകിച് കളിച്ചിരുന്നത്. അവിടെ നിന്ന് പലപ്പോഴും ലോണിൽ പോകാനായിരുന്നു താരത്തിന് വിധി.

ഈ കഴിഞ്ഞ സീസണിൽ സ്കോട്ലൻഡിൽ ലിവിങ്സ്റ്റണ് വേണ്ടി ആയിരുന്നു സർകിച് കളിച്ചത്. അവിടെ മികവ് കാട്ടാൻ താരത്തിനായി. 18 മത്സരങ്ങൾ കളിച്ച താരം 7 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കിയിരുന്നു. ഈ പ്രകടനങ്ങൾ മോണ്ടെനഗ്രോയുടെ ദേശീയ ടീമിലും സർകിചിനെ എത്തിച്ചു.

Exit mobile version