Site icon Fanport

വിറ്റ്സൽ ഡോർട്മുണ്ട് വിടും

ഡോർട്മുണ്ടിന്റെ മധ്യനിര താരം ആക്സൽ വിറ്റ്സെൽ ക്ലബ് വിടും. ഡോർട്മുണ്ടിലെ കരാർ അവസാനിക്കുന്നതോടെ ഫ്രീ ഏജന്റായാകും വിറ്റ്സൽ ഡോർട്മുണ്ട് വിടുക. കഴിഞ്ഞ നാല് സീസണുകളിലും ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ഒപ്പം വിറ്റ്സൽ ഉണ്ടായിരുന്നു. താരം ഇനി ഏത് ക്ലബിലേക്കാകും പോവുക എന്നത് തീരുമാനിച്ചിട്ടില്ല. .

ചൈനീസ് ക്ലബ് ടിയാൻജിൻ ക്വാൻജിയാനിൽ നിന്ന് 2018ൽ ആണ് വിറ്റ്സൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽ ചേർന്നത്. 33 കാരനായ താരം ആകെ 143 മത്സരങ്ങൾ ക്ലബിനായി കളിച്ചു, അതിൽ 39 എണ്ണം ഈ സീസണിൽ ആയിരുന്നു.

Exit mobile version