Site icon Fanport

വിറ്റ്സെൽ ഇനി ഡോർട്ട്മുണ്ടിൽ

ബെൽജിയത്തിന്റെ മധ്യനിര താരം ആക്സൽ വിറ്റ്സെൽ ഇനി ജർമ്മൻ ക്ലബ്ബായ ബൊറൂസിയ ഡോർട്ട്മുണ്ടിൽ. ചൈനീസ് ക്ലബ്ബായ ടിയാൻജിൻ ക്വൻജിയനിൽ നിന്നാണ് താരം ജർമ്മനിയിലേക്ക് എത്തുന്നത്.

ഡിഫൻസീവ് മിഡ്ഫീൽഡറായ താരം 2016 ജനുവരിയിലാണ് റഷ്യൻ ക്ലബ്ബായ സെനിതിൽ നിന്ന് ചൈനയിലേക്ക് മാറുന്നത്. ഈ ലോകകപ്പിൽ സെമി ഫൈനൽ കളിച്ച ബെൽജിയൻ ടീമിൽ അംഗമായിരുന്നു വിറ്റ്സെൽ. ഏതാണ്ട് 20 മില്യൺ യൂറോയുടെ കരാറിലാണ് താരം ഡോർട്ട്മുണ്ടിൽ എത്തുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version