പതിനേഴ് വർഷങ്ങൾക്ക് ശേഷം വിൽഷേർ ആഴ്സണലിനോട് വിട ചൊല്ലി

- Advertisement -

ജാക്ക് വിൽഷേർ ആഴ്സണൽ വിട്ടു. ജൂണോടെ കരാർ അവസാനിക്കുന്ന താരം ക്ലബ്ബ്മായുള്ള കരാർ പുതുക്കുന്നില്ല എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ട് വഴിയാണ് താരം താൻ എമിറേറ്റ്സ് സ്റ്റേഡിയം വിടുന്നതായി പ്രഖ്യാപിച്ചത്.

26 വയസുകാരനായ വിൽഷേർ താൻ ആഴ്സണലിൽ തുടരാൻ ശമ്പളം കുറക്കാൻ തയ്യാറായിരുന്നു എന്നും പക്ഷെ തനിക്ക് ലഭിക്കുന്ന കളി സമയത്തിൽ ആഴ്സണലിന് ഉറപ്പ് നൽകാനാവാത്തതും ക്ലബ്ബ് വിടാനുള്ള കാരണമായി ചൂണ്ടികാട്ടി.

2008 ൽ തന്റെ 17 ആം വയസിൽ ആഴ്സണൽ സീനിയർ ടീമിനായി അരങ്ങേറിയ വിൽഷേർ ആർസെൻ വെങ്ങർക്ക് കീഴിൽ ഇംഗ്ലണ്ടിലെ തന്നെ മികച്ച മിഡ്ഫീൽഡറായി വളർന്നിരുന്നു. പക്ഷെ നിരന്തരം പരിക്ക് വന്നതോടെ താരത്തിന് പലപ്പോഴും ടീമിൽ ഇടം ഇല്ലാതെയായി. പോയ സീസണൊടെ വെങ്ങറും ആഴ്സണൽ വിട്ടതോടെ വിൽഷേർ പുതിയ കരാർ ഒപ്പിടാതെ പുതിയ സാധ്യതകൾ തേടാൻ തീരുമാനിക്കുകയായിരുന്നു.

ഫ്രീ ട്രാൻസ്ഫറിൽ നിൽക്കുന്ന താരത്തിന് സൗതാംപ്ടൻ, എവർട്ടൻ, യുവന്റസ് അടക്കമുള്ള ടീമുകളിൽ നിന്ന് ഓഫർ വന്നിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement