Picsart 24 07 15 17 29 11 355

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം വില്ലി കാംബ്‌വാള വിയ്യറയലിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരം വില്ലി കാംബ്‌വാള ക്ലബ് വിട്ടു. സ്പാനിഷ് ക്ലബായ വിയ്യറയൽ ആണ് കാംബ്വാളയെ സ്വന്തമാക്കിയത്. 5 വർഷത്തെ കരാർ താരം അവിടെ ഒപ്പുവെച്ചു. 10 മില്യണോളം മാഞ്ചസ്റ്റർ യുണൈറ്റഡിന് ട്രാൻസ്ഫർ തുകയായി ലഭിക്കും. അടുത്ത മൂന്ന് വർഷം വരെ ബൈ ബാക്ക് ക്ലോസും യുണൈറ്റഡ് വെച്ചിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിൽ പുതിയ താരങ്ങളെ എത്തിക്കുന്നതിനാൽ തന്റെ അവസരം കുറയും എന്ന് മനസ്സിലാക്കിയാണ് യുവ സെന്റർ ബാക്ക് ക്ലബ് വിട്ടത്.

2020-ൽ ആയിരുന്നു താരം മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്. കഴിഞ്ഞ സീസണിൽ തൻ്റെ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ച കാംബ്വാള ആകെ എട്ട് ലീഗ് മത്സരങ്ങളിൽ കളിച്ചിരുന്നു.

Exit mobile version