Site icon Fanport

ഫ്രാങ്ക്ഫർട്ടിന്റെ ഡിഫൻഡറെ സ്വന്തമാക്കി ന്യൂകാസിൽ

പുതിയ സീസണായി ഒരുങ്ങുന്ന ന്യൂകാസിൽ ഒരു താരത്തെ കൂടെ ടീമിൽ എത്തിച്ചു. ഫ്രാങ്ക്ഫർടിന്റെ ഡിഫൻഡറായ ജെട്രോ വില്യംസ് ആണ് ന്യൂകാസിലിൽ എത്തിയിരിക്കുന്നത്. ലോൺ അടിസ്ഥാനത്തിലാണ് വില്യംസ് ഇപ്പോൾ ന്യൂകാസിലിൽ എത്തിയിരിക്കുന്നത്. 25കാരനായ വില്യംസ് ഒരു വർഷം ലോണിൽ ന്യൂകാസിലിൽ തുടരും. അതിനു ശേഷം താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ ന്യൂകാസിലിന് സാധിക്കും.

ഡച്ച് ക്ലബായ സ്പാർട റോട്ടർഡാമിലൂടെ ആയിരുന്നു വില്യംസ് കരിയർ ആരംഭിച്ചത്. പിന്നീട് താരം പി എസ് വി ഐന്തോവനായും കളിച്ചു. പി എസ് വിയിൽ കളിക്കുന്ന സമയത്ത് യുവേഫ ടൂർണമെന്റുകളിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഡച്ച് താരമായി വില്യംസ് മാറിയിരുന്നു. താരം ഹോളണ്ടിനായി ഇരുപതിൽ അധികം മത്സരങ്ങളും കളിച്ചിട്ടുണ്ട്.

Exit mobile version