20 മില്യൺ കൊടുത്ത് 16കാരനെ ടീമിൽ എത്തിച്ച് മൊണാക്കൊ

- Advertisement -

ഫ്രാൻസിന്റെ യുവതാരം വില്ലെം ഗുബെൽസിനെ മൊണാക്കോ സ്വന്തമാക്കി. വെറും 16 വയസ്സു മാത്രമുള്ള താരത്തിമായി 20 മില്യൺ യൂറോയാണ് മൊണാക്കോ ചിലവഴിച്ചിരിക്കുന്നത്. ഫ്രഞ്ച് ക്ലബായ ലിയോണിന്റെ അക്കാദമിയിൽ നിന്നാണ് ഗുബെൽസിനെ മൊണാക്കോ ടീമിൽ എത്തിക്കുന്നത്. ഫ്രാൻസിന്റെ അണ്ടർ 17 ടീമിൽ കളിക്കുന്നത് ഗുബെൽസിനെ ഫ്രാൻസിന്റെ ഭാവി വാഗ്ദാനമായാണ് വിലയിരുത്തുന്നത്.

മുമ്പ് ലിയോണിൽ നിന്ന് ആന്റണി മാർഷ്യലിനെയും ഇങ്ങനെയാണ് മൊണാക്കോ സ്വന്തമാക്കിയത്. മാർഷലിനെ വളർത്തി വൻ തുകയ്ക്ക് ആണ് മൊണാക്കോ മാഞ്ചസ്റ്റർ യുണൈറ്റഡിന് കൈമാറിയത്. യുവതാരങ്ങളെ തികഞ്ഞ പ്രൊഫഷണൽ ആക്കുന്നതിൽ പേരു കേട്ട മൊണാക്കോ തന്നെ ആയിരുന്നു പി എസ് ജിക്ക് എമ്പപ്പെയെ കൈമാറിയതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement