വിൽഷെയർ ലണ്ടനിൽ തന്നെ തുടരും, വെസ്റ്റ് ഹാമുമായി കരാർ ഒപ്പിട്ടു

ആഴ്സണൽ മിഡ്ഫീൽഡർ ജാക് വിൽഷെയർ ലണ്ടനിൽ തന്നെ തുടരും. പക്ഷെ ആഴ്സണലിന്റെ ഡർബി എതിരാളികളായ വെസ്റ്റ് ഹാമിലാകും താരം ഇനി പന്ത് തട്ടുക. ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിലാണ് താരം ലണ്ടൻ ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് കളം മാറുന്നത്.

ആഴ്സണലുമായുള്ള കരാർ അവസാനിച്ച താരം ക്ലബ്ബ്മായി കരാർ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ച ശേഷം നിരവധി ക്ലബ്ബ്കൾ താരത്തിന്റെ ഒപ്പിനായി ശ്രമിച്ചെങ്കിലും ലണ്ടനിൽ തന്നെ തുടരാനുള്ള സാഹചര്യം താരത്തെ വെസ്റ്റ് ഹാം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. 3 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

ചെറിയ പ്രായത്തിൽ തന്നെ മികച്ച മധ്യനിര താരമെന്ന് പേരുകേട്ട വിൽഷെയറിന് പക്ഷെ കരിയറിൽ തുടർച്ചയായി ഉണ്ടായ പരിക്കുകൾ പലപ്പോഴും തടസമായിരുന്നു. ഇതോടെയാണ്‌ താരത്തിന് അവസരങ്ങൾ കുറഞ്ഞതും താരം ആഴ്സണൽ പരിശീലകനായി എമേറി വന്നതോടെ ക്ലബ്ബ് വിടാൻ നിർബന്ധിതമായതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial