സീസണിന് നേരത്തെ ഒരുങ്ങി വെസ്റ്റ് ഹാം, പുത്തൻ ഗോൾ കീപ്പറെ ടീമിലെത്തിച്ചു

- Advertisement -

വരും സീസണിന് തയ്യാറെടുക്കുന്ന വെസ്റ്റ് ഹാം യുണൈറ്റഡ് ആദ്യ സൈനിംഗ് പൂർത്തിയാക്കി. 33 വയസുകാരനായ ഗോളി റോബർട്ടോയുടെ സൈനിംഗ് വെസ്റ്റ് ഹാം പൂർത്തിയാക്കി. എസ്പാനിയൊളിൽ നിന്നാണ് താരം ഹാമേഴ്സിൽ എത്തുന്നത്. ടീം വിടുന്ന അഡ്രിയാന് പകരക്കാരനായാണ് താരം എത്തുന്നത്.

എസ്പാനിയൊളിൽ എത്തുന്നതിന് മുൻപേ അത്ലറ്റികോ മാഡ്രിഡ്, ഒളിമ്പിയാക്കോസ് ടീമുകൾക്ക് വേണ്ടിയും റോബർട്ടോ കളിച്ചിട്ടുണ്ട്. മുൻ സ്‌പെയിൻ അണ്ടർ 20 ദേശീയ ടീം താരമാണ് റോബർട്ടോ.

Advertisement