Site icon Fanport

ഫ്ലിൻ ഡൗൺസ് ഇനി വെസ്റ്റ്ഹാമിന് വേണ്ടി പന്തുതട്ടും

സ്വാൻസിയുടെ മധ്യനിര താരം ഫ്ലിൻ ഡൗൺസിനെ ടീമിൽ എത്തിച്ച് വെസ്റ്റ്ഹാം. അഞ്ചു വർഷത്തെ കരാറിൽ ആണ് താരത്തെ വെസ്റ്റ്ഹാം ടീമിൽ എത്തിക്കുന്നത്.ഒൻപത് മില്യൺ പൗണ്ടിന്റെ അടിസ്ഥാന ഓഫറിനോടൊപ്പം അഞ്ചു മില്യൺ വരെ പ്രകടന മികവ് അനുസരിച്ചുള്ള തുകയും വെസ്റ്റ്ഹാം സ്വാൻസിക്ക് നൽകും.ടീം അവസാന സീസണിൽ ചാമ്പ്യൻഷിപ്പ് ഡിവിഷനിൽ പതിനഞ്ചാം സ്ഥാനത്ത് മാത്രമാണ് എത്തിയതെങ്കിലും ഇരുപത്തിമൂന്ന്കാരൻ മികച്ച പ്രകടനമായിരുന്നു കാഴ്ച്ച വെച്ചിരുന്നത്.

2021ലാണ് ഇപ്സ്വിച്ചിൽ നിന്നും സ്വാൻസിയിൽ എത്തുന്നത്. ടീമിനോടൊപ്പമുള്ള ഒരു സീസണിലെ പ്രകടനം കൊണ്ടു തന്നെ മുൻനിര ടീമുകൾ താരത്തെ നോട്ടമിട്ടിരുന്നു.വെസ്റ്റ് ഹാം ടീമിൽ എത്തുന്നതോടെ ചാമ്പ്യൻഷിപ്പിലും ലീഗ് വണിലും പന്തു തട്ടി പരിചയമുള്ള താരത്തിന് പ്രീമിയർ ലീഗിൽ തന്നെ ഇറങ്ങാൻ അവസരം കൈവന്നിരിക്കുകയാണ്.

തന്റെ കുട്ടിക്കാലം മുതലുള്ള സ്വപ്‍നമാണ് വെസ്റ്റ്ഹാം എന്ന് ഡൗൺസ് പ്രതികരിച്ചു.ചാമ്പ്യൻഷിപ്പ് ഡിവിഷനിൽ നിന്നും വെസ്റ്റ്ഹാമിലെത്തി മികച്ച പ്രകടനം നടത്തിയ മുൻ താരങ്ങളുടെ പിൻഗാമി ആവാൻ കഴിയുമെന്ന പ്രതീക്ഷയിൽ ആണ് താരം.

Exit mobile version