
ഹാവിയർ ഹെർണാണ്ടസ് ഇനി വെസ്റ്റ്ഹാം യുണൈറ്റഡ് താരം, ഇന്നലെയാണ് ലണ്ടൻ ക്ലബ് ബയേർ ലെവർകൂസനിൽ നിന്നും ചിച്ചാരിറ്റോയുടെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം ചിച്ചാരിറ്റോ മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയിരുന്നു. 16മില്യൺ പൗണ്ടിനാണ് ചിച്ചാരിറ്റോ ഹാമ്മേഴ്സിൽ എത്തുന്നത്, 3 വർഷത്തെ കരാറിൽ ചിച്ചാരിറ്റോക്ക് ആഴ്ചയിൽ ഏകദേശം 140,000 പൗണ്ട് തുക ലഭിക്കും, വെസ്റ്റ്ഹാം ഒരു കളിക്കാരന് നൽകുന്ന ഉയർന്ന വേതനമാണിത്.
മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ചിച്ചാരിറ്റോ, യുണൈറ്റഡിന്റെ കൂടെ നാല് സീസണിൽ നിന്നായി രണ്ടു തവണ പ്രീമിയർ ലീഗ് കിരീടം നേടിയിട്ടുണ്ട്. തുടർന്ന് ലൂയിസ് വാൻഹാൽ യുണൈറ്റഡ് മാനേജർ ആയപ്പോൾ ബയേർ ലെവർകൂസനിൽ എത്തിയ ചിച്ചാരിറ്റോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രീമിയർ ലീഗിൽ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള ചിച്ചാരിറ്റോക്ക് വെസ്റ്റ്ഹാമിൽ തിളങ്ങാനാവും എന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial