Site icon Fanport

വെസ്റ്റ് ഹാം സ്ട്രൈക്കർ പെരെസ് ഇനി അലാവസിൽ

വെസ്റ്റ് ഹാം യുണൈറ്റഡിന്റെ സ്പാനിഷ് സ്ട്രൈക്കർ ലുകാസ് പെരെസ് ഇംഗ്ലണ്ട് വിട്ടു. സ്പാനിഷ് ക്ലബായ ഡിപോർട്ടീവോ അലാവസാണ് പെരെസിനെ സ്വന്തമാക്കിയത്. 30കാരനായ പെരെസ് മൂന്ന് വർഷത്തെ കരാറിലാണ് അലാവസിൽ എത്തിയത്. വെസ്റ്റ് ഹാമിൽ അധികം അവസരങ്ങൾ ലഭിക്കാത്തത് ആണ് താരം ക്ലബ് വിടാനുള്ള കാരണം.

ആകെ വെസ്റ്റ് ഹാമിൽ 19 മത്സരങ്ങൾ മാത്രമേ പെരെസ് കളിച്ചിട്ടുള്ളൂ. അത ആറു ഗോളുകൾ താരം നേടിയിരുന്നു. മുമ്പ് ആഴ്സണലിനൊക്കെ കളിച്ചിട്ടുള്ള താരമാണ്. ഇത് പെരെസിന്റെ അലാവസിലേക്കുള്ള രണ്ടാം വരവാണ്. പണ്ട് അലാവസിന്റെ അകകദമിയിൽ കളിച്ച താരം കൂടിയാണ് പെരെസ്.

Exit mobile version