
ആഴ്സണൽ ലെഫ്റ്റ് ബാക്ക് കെറൻ ഗിബ്സിനെ ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ വെസ്റ്റ് ബ്രോം സ്വന്തമാക്കി. ഏഴു മില്യണാണ് ഗിബ്സ് വെസ്റ്റ് ബ്രോമിലേക്ക് എത്തുന്നത്. നേരത്തെ വാറ്റ്ഫോർഡിലേക്ക് ഗിബ്സിനെ വിൽക്കാൻ ആഴ്സണലും വാറ്റ്ഫോർഡും തമ്മിൽ ധാരണയിൽ എത്തിയിരുന്നെങ്കിലും താരത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനെ തുടർന്ന് ട്രാൻസ്ഫർ നടക്കാതിരിക്കുകയായിരുന്നു.
📷 Here you go…
Welcome to the Baggies, @KieranGibbs!#WBA pic.twitter.com/NOSXkJHVfp
— West Bromwich Albion (@WBA) August 30, 2017
ആഴ്സണൽ അക്കാദമിയിലൂടെ വളർന്നു വന്ന ഗിബ്സ് 2008 മുതൽ ആഴ്സണൽ ഫസ്റ്റ് ടീമിൽ കളിക്കുന്നുണ്ട്. കഴിഞ്ഞ സീസൺ മുതൽ അവസരങ്ങൾ കുറഞ്ഞതാണ് ഗിബ്സിന്റെ ക്ലബ് വിടാനുള്ള തീരുമാനത്തിനു പിറകിൽ. മോൺറിയൽ ആദ്യ ഇലവനിൽ സ്ഥിരമായതു മുതൽ ആഴ്സണൽ ബെഞ്ചിലായിരുന്നു ഗിബ്സിന് സ്ഥാനം.
14 വയസുമുതൽ താൻ ഭാഗമായിരുന്ന ക്ലബ് വിടുന്നതിൽ വിഷമമുണ്ടെന്നും ഇത്രകാലം പിന്തുണ നൽകിയ ആഴ്സണൽ ആരാധകർക്കും മാനേജർ വെങ്ങർക്കും നന്ദി പറയുന്നു എന്നുമാണ് ഗിബ്സ് വെസ്റ്റ് ബ്രോമിലേക്കുള്ള മാറ്റത്തിനു ശേഷം പ്രതികരിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial