പ്രീമിയർ ലീഗിൽ അവസാന ദിവസ സർപ്രൈസ്, പി എസ് ജി മിഡ്ഫീൽഡർ വെസ്റ്റ് ബ്രോമിൽ

- Advertisement -

 

പ്രീമിയർ ലീഗിൽ ട്രാൻസ്ഫർ വിൻഡോ അവസാന ദിവസത്തിലേക്ക് അടിക്കുമ്പോൾ അപ്രതീക്ഷിത നീക്കങ്ങളാണ് നടക്കുന്നത്. അവസാനമായി പി എസ് ജിയുടെ മിഡ്ഫീൽഡർ ക്രിചോവിയാകിനെ ടീമിലേക്ക് എത്തിച്ച് വെസ്റ്റ് ബ്രോമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ഒരു വർഷത്തെ വായ്പാ കരാറിലാണ് പോളണ്ട് രാജ്യാന്തര താരം വെസ്റ്റ് ബ്രോമിന്റെ ജേഴ്സിയിലേക്ക് വന്നിരിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ക്രിചൊവിയാക് സ്പാനിഷ് ക്ലബായ സെവിയയിൽ നിന്ന് പി എസ് ജിയിലേക്ക് എത്തിയത്. എന്നാൽ പി എസ് ജിയിൽ കാര്യങ്ങൾ അനുകൂലമാകാതിരുന്ന താരം പലപ്പോഴും ആദ്യ ഇലവനിൽ എത്താൻ കഴിയാതെ കഷ്ടപ്പെട്ടു. പി എസ് ജി കഴിഞ്ഞ വർഷം ഫ്രാൻസിൽ രണ്ട് കിരീടങ്ങൾ നേടിയെങ്കിലും ക്രിചൊവിയാകിന് അതിൽ വലിയ പങ്കുണ്ടായിരുന്നില്ല.

27കാരനായ ക്രിചൊവിയാക് സെവിയ്യയിൽ സൂപ്പർ സ്റ്റാർ ആയിരുന്നു. സെവിയയുടെ അവസാന രണ്ടു യൂറോപ്പാ ലീഗ് കിരീടങ്ങളുടെയും ഭാഗമായിരുന്നു ക്രിചൊവിയാക്. പോളണ്ടിനു വേണ്ടി 45 മത്സരങ്ങളും താരം കളിച്ചുട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement