Site icon Fanport

തിമോത്തി വിയ പിഎസ് ജി വിട്ടു, പക്ഷെ ഫ്രഞ്ച് ലീഗിൽ തുടരും

പി എസ് ജി താരം തിമോത്തി വിയ ക്ലബ്ബ് വിട്ടു. ലില്ലേയിലേക്കാണ് താരം ചുവട് മാറിയത്. പാരീസിൽ അവസരങ്ങൾ കുറഞ്ഞതോടെയാണ് താരം ലില്ലേയിൽ അഭയം തേടുന്നത്. കഴിഞ്ഞ സീസണിന്റെ അവസാന പകുതി സ്‌കോട്ടിഷ് ക്ലബ്ബായ സെൽറ്റിക്കിൽ ലോൺ അടിസ്ഥാനത്തിൽ താരം കളിച്ചിരുന്നു.

മുൻ ബാലൻഡോർ ജേതാവും നിലവിലെ ലൈബീരിയൻ പ്രസിഡന്റുമായ ജോർജ് വിയയുടെ  മകനാണ്  തിമോത്തി. സ്‌ട്രൈക്കറായ വിയ 2014 ൽ ന്യൂയോർക്ക് റെഡ് ബുൾസിൽ നിന്നാണ് പി എസ് ജി ജൂനിയർ ടീമിൽ എത്തുന്നത്. 2018 മുതൽ പിഎസ്ജി സീനിയർ ടീമിൽ അംഗമാണെങ്കിലും കേവലം 5 മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. 5 വർഷത്തെ കരാറാണ് താരം ലില്ലേയുമായി ഒപ്പ് വച്ചിരിക്കുന്നത്.

Exit mobile version