ബാഴ്‌സലോണ യുവ താരം വാട്ഫോർഡിൽ

- Advertisement -

ബാഴ്‌സലോണ താരം ഡെലെഫ്യൂ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വാട്ഫോർഡിൽ. അഞ്ച് വർഷത്തെ ദീർഘ കാല കരാറിലാണ് താരം താരം വാട്ഫോർഡിൽ എത്തിയത്. 11.5 മില്യൺ യൂറോക്കാണ് താരത്തെ ബാഴ്‌സലോണ കൈമാറിയത്. കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലോൺ അടിസ്ഥാത്തിൽ ഡെലെഫ്യൂ വാട്ഫോർഡിൽ കളിച്ചിരുന്നു. വാട്ഫോർഡിൽ കഴിഞ്ഞ സീസണിൽ അണിഞ്ഞ 7ആം നമ്പർ ജേഴ്സിയാണ് താരം ഈ തവണയും അണിയുക.

സീസണിന്റെ രണ്ടാം പകുതിയിൽ വാട്ഫോർഡിന് വേണ്ടി 7 മത്സരങ്ങൾ കളിച്ച ഡെലെഫ്യൂ ഒരു ഗോൾ നേടിയിട്ടുണ്ട്. പരിക്ക് വലച്ചെങ്കിലും കിട്ടിയ അവസരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡെലെഫ്യൂവിനെ സ്വന്തമാക്കാൻ വാട്ഫോർഡ് തീരുമാനിക്കുകയായിരുന്നു. നേരത്തെ എവർട്ടണിലും ലോൺ അടിസ്ഥാനത്തിൽ താരം കളിച്ചിരുന്നു. ബാഴ്‌സലോണയുടെ പ്രശസ്തമായ ലാ മാസിയ അക്കാദമി താരമാണ് ഡെലെഫ്യൂ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement