വാറ്റ്ഫോർഡ് എഡോ കയെമ്പെയെ സ്വന്തമാക്കി

റിലഗേഷൻ ഒഴിവാക്കാൻ കഷ്ടപ്പെടുന്ന വാറ്റ്ഫോർഡ് ഒരു മധ്യനിര താരത്തെ സൈൻ ചെയ്തു. ബെൽജിയൻ ടീമായ കെ‌ എ‌ എസ് യൂപ്പനിൽ മിഡ്‌ഫീൽഡർ എഡോ കയെമ്പെയാണ് വാട്ട്‌ഫോർഡ് എഫ്‌സി സൈൻ ചെയ്തത്. നാലര വർഷത്തെ കരാറിൽ ആണ് താരം ഒപ്പുവെച്ചിരിക്കുന്നത്. വാറ്റ്ഫോർഡിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ മൂന്നാം സൈനിംഗ് ആണ് ഇത്. ലെഫ്റ്റ് ബാക്ക് ഹസൻ കമാരയെയുൻ സെൻട്രൽ ഡിഫൻഡർ സമീറിനെയും നേരത്തെ ക്ലോഡിയോ റാനിയേരിയുടെ ടീം സൈൻ ചെയ്തിരുന്നു. വാറ്റ്ഫോർഡിൽ താരം 39ആം നമ്പർ ജേഴ്സി അണിയും.