Picsart 24 06 22 10 23 46 137

വാൾഡെമർ ആൻ്റൺ ഡോർട്മുണ്ടിലേക്ക്

ബൊറൂസിയ ഡോർട്ട്മുണ്ട് വാൾഡെമർ ആൻ്റണിൻ്റെ സൈനിംഗ് പൂർത്തിയാക്കുന്നതിൻ്റെ വക്കിലാണ് എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. മാറ്റ്സ് ഹമ്മൽസിന് പകരക്കാരനായി VfB സ്റ്റട്ട്ഗാർട്ട് സെൻ്റർ ബാക്കിനെ സൈൻ ചെയ്യാൻ ആണ് ഡോർട്മുണ്ട് തീരുമാനിച്ചിരിക്കുന്നത്. ഇപ്പോൾ ജർമ്മൻ യൂറോ ടീമിനൊപ്പം ഉള്ള ആന്റൺ ഉടൻ തന്നെ സാങ്കേതിക നടപടികൾ പൂർത്തിയാക്കും. 22 മില്യൺ റിലീസ് ക്ലോസ് നൽകിയാകും ഡോർട്മുണ്ട് താരത്തെ ടീമിലേക്ക് എത്തിക്കുന്നത്.

ബൊറൂസിയ ഡോർട്ട്മുണ്ടിൻ്റെ സമ്മർ ട്രാൻസ്ഫർ വിൻഡോയുടെ ആദ്യ സൈനിംഗ് ആയിരിക്കും വാൾഡെമർ ആൻ്റൺ. 27 വയസുകാരനായി ബയേർ ലെവർകുസണും രംഗത്ത് ഉണ്ടായിരുന്നു. ഈ സീസണിൽ ബുണ്ടസ്ലിഗയിൽ സ്റ്റട്ട്ഗാർട്ടിൻ്റെ രണ്ടാം സ്ഥാനത്തെത്തിയതിൽ ജർമ്മനി ഇൻ്റർനാഷണൽ നിർണായക പങ്ക് വഹിച്ചു.

മാറ്റ്സ് ഹമ്മൽസിന് കരാർ വിപുലീകരണം നൽകേണ്ടതില്ലെന്ന് ഡോർട്മുണ്ട് നേരത്തെ തീരുമാനിച്ചിരുന്നു. ഇനി ഡോർട്മുണ്ട് ഡിഫൻസിൽ ആൻ്റൺ – നിക്കോ ഷ്‌ലോട്ടർബെക്കിനെ കൂട്ടുകെട്ട് കാണാൻ ആകുനെന്ന് പ്രതീക്ഷിക്കുന്നു.
.

Exit mobile version