സെർബിയൻ ഗോളടി യന്ത്രം ഇറ്റാലിയൻ വമ്പന്മാരുടെ കൂടാരത്തിൽ എത്തും, ഫിയിറെന്റീന 75 മില്യൺ ഓഫർ സ്വീകരിച്ചു

ഇറ്റലിയിൽ അവസാന ഒന്നര വർഷമായി അത്ഭുതങ്ങൾ കാണിക്കുന്ന യുവ സ്ട്രൈക്കർ ദുസൻ വ്ലാഹോവിച് യുവന്റസിലേക്ക് എത്തുന്നു. യുവന്റസും ഫിയോറന്റീനയും ദുസാൻ വ്‌ലഹോവിച്ചിനെ അലയൻസ് സ്റ്റേഡിയത്തിലേക്ക് എത്തിക്കുന്നതിന് ധാരണയിലെത്തിയതായി സ്കൈ ഇറ്റാലിയ റിപ്പോർട്ട് ചെയ്യുന്നു.
20220125 174151

75 മില്യൺ യൂറോ ആകും 21കാരന്റെ ട്രാൻസ്ഫർ തുക. അടുത്ത അഞ്ച് വർഷത്തേക്ക് പ്രതിവർഷം 7 മില്യൺ യൂറോ വേതനമായി വ്ലാഹോവിചിന് ലഭിക്കും. 2021ൽ മാത്രം ഫിയോറന്റീനയ്‌ക്കൊപ്പം 43 മത്സരങ്ങളിൽ നിന്ന് 33 ഗോളുകൾ നേടാൻ താരത്തിനായിരുന്നു. പ്രതിവർഷം 4 മില്യൺ യൂറോയുടെ കരാർ ഫിയൊറെന്റീന വ്ലാഹോവിചിന് മുന്നിൽ വെച്ചു എങ്കിലും അദ്ദേഹം നിരസിച്ചിരുന്നു.

ഈ സീസണിൽ ഇതുവരെ 21 സീരി എ മത്സരങ്ങളിൽ നിന്ന് 17 ഗോളുകൾ വ്ലാഹോവിച്ച് ഈ സെർബിയൻ താരം നേടിയിട്ടുണ്ട്.