Picsart 23 08 10 08 40 40 782

ആസ്റ്റൺ വില്ല യുവതാരം ആരോൺ റംസിയെ ബേർൺലി സ്വന്തമാക്കും

ആസ്റ്റൺ വില്ലയുടെ 20 കാരനായ യുവതാരം ആരോൺ റംസിയെ ബേർൺലി സ്വന്തമാക്കും. വില്ലയും ആയി അവർ വാക്കാൽ ധാരണയിൽ എത്തി. വില്ല അക്കാദമി താരമായ ആരോൺ റംസിയുടെ മൂത്ത സഹോദരൻ ജേക്കബ് റംസി വില്ലയുടെ പ്രധാന താരങ്ങളിൽ ഒരാൾ ആണ്. കഴിഞ്ഞ സീസണിൽ നോർവിച്ച് സിറ്റിക്ക് ആയി ലോണിൽ കളിച്ച ആരോൺ ജനുവരിയിൽ മിഡിൽസ്‌ബ്രോയിലും ലോണിൽ പോയി.

വലിയ ഭാവി കാണുന്ന ആരോൺ വിങർ ആയും മധ്യനിര താരമായും കളിക്കാൻ പറ്റുന്ന താരമാണ്. കഴിഞ്ഞ വർഷം അണ്ടർ 19 യൂറോ കപ്പ് ജയിച്ച ഇംഗ്ലണ്ട് ടീമിൽ ഭാഗം ആയ റംസിക്ക് ആയി 14 മില്യൺ പൗണ്ടും ആഡ് ഓൺ തുകയും ആവും ബേർൺലി മുടക്കുക എന്നാണ് റിപ്പോർട്ട്. തങ്ങളുടെ യുവതാരത്തെ ടീമിൽ തിരിച്ചു എത്തിക്കാൻ ബയ് ബാക് ക്ലോസും ഈ കരാറിൽ വില്ല ഉൾപ്പെടുത്തും എന്നു ദ അത്ലറ്റിക് റിപ്പോർട്ടർ ഡേവിഡ് ഓർസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version